Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar Attacks

Thrissur

കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി

എ​രു​മ​പ്പെ​ട്ടി: കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത എ​രു​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. സു​നീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദേ​വ​സി അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. നി​ഷാ​ദ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ക​ബീ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. ഐ​ജു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​എ​ൻ. ന​മ്പീ​ശ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഫീ​ന അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം​ന​ൽ​കി.

 

Latest News

Corehub Up